Visual Arts
KathakaliKathakali is the own and world famous visual art of Kerala. It origins from another art form named Ramanattam by Kottarakkara Thampuran on 17th century. Many years from its origin its only played for entertaining the upper class of the society. Now it got a reputed place in the world as a classical art form.
(Know more : Wikipedia) |
|
കഥകളികേരളത്തിന്റെ തനതായ ശാസ്ത്രീയ ദൃശ്യകലാരൂപമാണ് കഥകളി. 17, 18 നൂറ്റാണ്ടുകളിലായി വികസിതമായ ഈ കലാരൂപം ഒരുകാലത്ത് വരേണ്യവിഭാഗങ്ങൾക്കിടയിൽ മാത്രം ഒതുങ്ങിനിന്നിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ മഹാകവി വള്ളത്തോൾ അടക്കമുള്ള ഉത്പതിഷ്ണുക്കളുടെ ശ്രമഫലമായി ഇന്ന് ലോകപ്രസിദ്ധി കൈവരിച്ചിരിക്കുന്നു. (സ്രോതസ്: വിക്കിപീഡിയ)
|
Ottanthullal
Ottanthullal is a performance art from Kerala, created during the 18th century by legendary Malayalam poet Kalakkaththu Kunchan Nambiar. The story goes that Nambiar, who was playing the mizhavu for a Chakyar Koothu show, dozed off in the middle of the performance, thus inviting ridicule from the Chakyar. The humiliated Nambiar vowed to come up with an alternative art form to Chakyar Koothu, and conjured up an Ottanthullal show that also made fun of prevalent socio political equations and prejudices of the region. (source: Wikipedia)
|
|
ഓട്ടൻതുള്ളൽ
മുന്നുറോളം കൊല്ലംമുമ്പ് കലക്കത്തു കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ജനകീയ കലാരുപമാണ് ഓട്ടൻതുള്ളൽ. സാധാരണക്കാരന്റെ കഥകളി എന്നും ഓട്ടൻതുള്ളൽ അറിയപ്പെടുന്നു. നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് ആകർഷകമായി രചിച്ച പാട്ടുകൾ ബഹുജനങ്ങൾക്ക് ആകർഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടൻതുള്ളലിൽ. ലളിതമായ വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിന്.
(സ്രോതസ്: വിക്കിപീഡിയ) |
MohiniyattamMohiniyattam, is a classical dance form from Kerala. Believed to have originated in 16th century CE, it is one of the eight Indian classical dance forms recognised by the Sangeet Natak Akademi. The term Mohiniyattam comes from the words "Mohini" means, a woman who enchants onlookers and "aattam" means graceful and sensuous body movements. The word "Mohiniyattam" literally means "dance of the enchantress". (source: Wikipedia)
|
|
മോഹിനിയാട്ടംമോഹിനിയാട്ടം കേരളത്തിന്റെ തനത് ലാസ്യ നൃത്ത കലാരൂപമാണ്. നാട്യ ശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ചതുർവൃത്തികളിൽ ലാസ്യ-ലാവണ്യ സമ്പന്നമായ കൈശികീവൃത്തിയിൽ ഊന്നിയ ചലനങ്ങളാണു മോഹിനിയാട്ടത്തിന്റെ മുഖമുദ്ര. രസരാജനായ ശൃംഗാരമാണു മോഹിനിയാട്ടത്തിൽ കൂടുതലായി ആവിഷ്കരിക്കപ്പെടാറുള്ളത്. ശൃംഗാരരസ പ്രകരണത്തിനു ഏറ്റവും അനുയോജ്യമായ വൃത്തിയും കൈശികിയത്രെ. (സ്രോതസ്: വിക്കിപീഡിയ)
|