Keralacalling
  • Home
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Eranakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragodu
  • Flora & Fauna
    • Agriculture >
      • Food grains
      • Horticulture
      • Floriculture
      • Spices
      • Oil seeds
      • Animal husbandary
    • Plants >
      • Trees
      • Flowering plants
      • Aquatic plants
    • Animals
    • Birds >
      • indigenous
      • Migrating
    • Reptiles
    • Butterflies
    • Amphibians
  • Welfare
    • Labour Welfare
  • Travel Blog
  • History Blog
  • Science & Technology
  • Contact us

കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി പദ്ധതി 2009

ആമുഖം
2008 ലെ കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി നിയമം അനുസരിച്ച് നടപ്പിലാക്കിയിട്ടുള്ള ക്ഷേമനിധിയാണ് ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി. പ്രസ്തുത നിയമത്തിന്റെ പരിധിയില്‍ വരുന്ന തൊഴിലാളികളുടെ ക്ഷേമം അഭിവൃദ്ധിപ്പെടുത്തുന്നതിനും അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിനും വേണ്ടിയുള്ളതാണ് ഈ പദ്ധതി.

ചെറുകിടത്തോട്ടം :
അഞ്ചു ഹെക്ടര്‍ വിസ്തീര്‍ണ്ണത്തില്‍ കുറവായതും ഒന്നോ അധിലധികമോ തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചിട്ടുള്ളതും ആയ ഒരു തോട്ടം എന്നര്‍ത്ഥം ആകുന്നു. റബ്ബര്‍, തേയില, കാപ്പി, കൊക്കോ,എണ്ണപ്പന,കശുവണ്ടി തോട്ടങ്ങള്‍ ഇതില്‍പ്പെടുന്നു.

ചെറുകിട തോട്ടം തൊഴിലാളി
ഒരു ഉടമസ്ഥന്റെയോ കമ്പനിയുടെയോ കുടുംബത്തിന്റെയോ ട്രസ്റ്റിന്റെയോ സൊസൈറ്റിയുടെയോ കീഴില്‍ കോണ്‍ട്രാക്റ്ററോ ഏജന്റോ മുഖേനയോ കൂലിക്കോ പ്രതിഫലത്തിനോ എന്തെങ്കിലും ജോലി ചെയ്യുന്നതിന് തൊട്ടുമുമ്പിലത്തെ 12 മാസത്തിനുള്ളില്‍ 90 ദിവസത്തില്‍ കുറയാതെ ഏര്‍പ്പെട്ടിരിക്കുന്ന ഒരാള്‍ എന്നര്‍ത്ഥം ആക്കുന്നു.കൂടാതെ വിസ്തീര്‍ണ്ണം അര ഹെക്ടറില്‍ കൂടാത്ത സ്വന്തം ചെറുകിടതോട്ടത്തില്‍ സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തിയും ഈ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നു.

തൊഴിലുടമ രജിസ്ട്രേഷന്‍
ഈ പദ്ധതിയുടെ പരിധിയില്‍ വരുന്ന എല്ലാ ചെറുകിട തോട്ടങ്ങളും ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷന്‍ ഫീസ്‌ 100 രൂപയാണ്. തൊഴിലുടമ, അതത്  ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർമാർക്ക് അപേക്ഷ നല്‍കി തോട്ടം രജിസ്റ്റര്‍ ചെയ്ത് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണ്.

അംഗത്വത്തിന് അര്‍ഹത ഉള്ളവര്‍
  1. പദ്ധതി പ്രാബല്യത്തില്‍ വരുന്നതിനു തൊട്ടുമുന്‍പുള്ള 12 മാസങ്ങളില്‍ 90 ദിവസങ്ങളില്‍ കുറയാത്ത കാലയളവില്‍ ചെറുകിട തോട്ടം    തൊഴിലാളിയായോ ചെറുകിട തോട്ടത്തില്‍ സ്വയം തൊഴില്‍ ചെയ്യുന്ന ആളായോ ജോലി ചെയ്ത് വരുന്നതും 18 വയസ്സ് പൂര്‍ത്തിയാക്കുകയും 55 വയസ്സ് പൂര്‍ത്തിയാകാത്തതുമായ ഒരാള്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വം എടുക്കാവുന്നതാണ്.
  2. പദ്ധതി പ്രാബല്യത്തില്‍ വരുന്ന തിയതിക്ക് 55 വയസ്സ് പൂര്‍ത്തിയായതും 60 വയസ്സ് പൂര്‍ത്തിയായിട്ടില്ലാത്തതും ആയ ഒരു ചെറുകിട തോട്ടം തൊഴിലാളിക്ക് അയാള്‍ പദ്ധതി പ്രാബല്യത്തില്‍ വരുന്നതിനു തൊട്ടു മുമ്പ് 90 ദിവസത്തില്‍ കുറയാത്ത കാലയളവില്‍ ജോലി ചെയ്തിട്ടുണ്ടെങ്കില്‍ പദ്ധതിയില്‍ അംഗത്വം എടുക്കാവുന്നതാണ്.
  3. പദ്ധതി നിലവില്‍ വന്നതിനു ശേഷം ജോലിയില്‍ പ്രവേശിച്ചതും 18 വയസ്സ് പൂര്‍ത്തിയായതുമായ തൊഴിലാളിക്കും സ്വയം തൊഴില്‍ ചെയ്യുന്നവരും 90 ദിവസത്തെ ജോലി പൂര്‍ത്തിയാക്കുന്നത് മുതല്‍ ക്ഷേമനിധിയില്‍ അംഗത്വം എടുക്കാവുന്നതാണ്.

പദ്ധതിയില്‍ അംഗമാകാന്‍ അര്‍ഹത ഉള്ള ഓരോ തൊഴിലാളിയും സ്വയം തൊഴില്‍ ചെയ്യുന്ന ആളും 6 നമ്പര്‍ ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ,ജനനതിയതി തെളിയിക്കുന്നതിനുള്ള  (സ്ക്കൂള്‍ സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്,പാസ്പോര്‍ട്ട്,ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ്‌ എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്) രേഖ ഹാജരാക്കണം.  തൊഴിലാളി തൊഴിലുടമയുടെ കീഴിലാണെങ്കിൽ ‍രജിസ്ട്രേഷനുള്ള അപേക്ഷയില്‍ തൊഴിലുടമ സാക്ഷ്യപ്പെടുത്തണം. തൊഴിലുടമ സാക്ഷ്യപ്പെടുത്താന്‍ വിസമ്മതിക്കുന്ന സാഹചര്യത്തില്‍ ക്ഷേമനിധി എക്സിക്യുട്ടീവ് ഓഫീസര്‍ ആവശ്യമായ അന്വേഷണം നടത്തി സാക്ഷ്യപ്പെടുത്താവുന്നതാണ്. തൊഴിലാളി ഒരു ട്രേഡ് യൂണിയന്‍ അംഗമാണെങ്കില്‍ ആ ട്രേഡ് യൂണിയന്റെ സംസ്ഥാന/ജില്ലാ/പ്രാദേശിക പ്രസിഡന്റ്/ സെക്രട്ടറിയുടെ ശുപാര്‍ശ സമര്‍പ്പിക്കാവുന്നതാണ്.ട്രേഡ് യൂണിയന്‍ അംഗമല്ല എങ്കില്‍ വില്ലേജ് ഓഫീസര്‍/ഗസറ്റഡ് ഓഫീസര്‍/പ്ലാന്റേഷന്‍ ഇന്‍സ്പെക്ടര്‍/ അസി.ലേബര്‍ ഓഫീസര്‍ ഇവരില്‍ ആരുടെ എങ്കിലും ശുപാര്‍ശയോടെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

അംശദായം/ വിഹിതം
തൊഴിലുടമ വിഹിതം 20 രൂപയും തൊഴിലാളി വിഹിതം 20 രൂപയും ചേര്‍ത്ത് മൂന്ന് മാസത്തെ അംശദായ തുക ഒന്നിച്ച്  മുൻ‌കൂർ അടയ്ക്കേണ്ടതാണ്.  സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് ആറുമാസത്തെയോ ഒരു വര്‍ഷത്തെയോ അംശദായം ഒന്നിച്ച് മുന്‍കൂറായി അടക്കാവുന്നതാണ്.

അംഗത്വം നഷടപ്പെടലും പുനസ്ഥാപിക്കലും
ഒരു ചെറുകിട തോട്ടം തൊഴിലാളി, മറ്റൊരു തൊഴിലുടമയുടെ കീഴിലോ സ്വയം തൊഴില്‍ ചെയ്യുന്ന ആളായോ മാറുകയാണെങ്കില്‍ അംഗത്വം നിലനിര്‍ത്തേണ്ടതും തൊഴിലാളിയുടെയും തൊഴിലുടമയുടെയും വിഹിതം അംഗം അടക്കേണ്ടതാണ്. മാറ്റത്തിന് ഇടയിലുള്ള കാലഘട്ടം 6 മാസത്തില്‍ കവിയുവാന്‍ പാടില്ലാത്തതുമാണ്. അംശദായം ഒരു വര്‍ഷക്കാലം അടയ്ക്കാതിരുന്നാല്‍ അംഗം രാജി വച്ചതായോ ഒഴിവാക്കപ്പെട്ടതായോ കണക്കാക്കി അംഗത്വം സ്വമേധയാ റദ്ദായി പോകുന്നതാണ്. എന്നാല്‍ അംശാദായം അടക്കാതിരുന്നത് ന്യായമായ കാരണങ്ങളില്‍ ആണെന്ന് ബോധ്യമായാല്‍ കുടിശിക തുക, പിഴ പലിശ സഹിതം അടച്ച് അംഗത്വം പുനസ്ഥാപിക്കാവുന്നതാണ്.

ആനുകൂല്യങ്ങള്‍

മിനിമം പെന്‍ഷന്‍ : കുറഞ്ഞത് അഞ്ചു വര്‍ഷം തുടര്‍ച്ചയായി അംശാദായം അടച്ചുവരുന്ന അംഗത്തിന് 60 വയസ്സ് പൂര്‍ത്തിയാക്കി ജോലിയില്‍ നിന്നും വിരമിക്കുന്ന മുറക്ക് പ്രതിമാസ പെന്‍ഷന് അർഹതയുണ്ടായിരിക്കും. പത്തു വര്‍ഷം വരെയുള്ള അംഗത്വ കാലയളവിന് 200 രൂപയും പത്തു വര്‍ഷത്തിന് മേല്‍ അംഗത്വ കാലമുള്ളവര്‍ക്ക് പത്തു വര്‍ഷത്തിന് ശേഷം പൂര്‍ത്തിയായ ഓരോ വര്‍ഷത്തിനും 15 രൂപ വീതം അധിക തുകയും പെന്‍ഷനായി നല്‍കണമെന്ന് ബോർഡ് വിഭാവനം ചെയ്തിരിക്കുന്നു. എന്നാൽ ബോർഡിൽ പെൻഷൻ പദ്ധതിനടപ്പാക്കുന്നതിനായി സർക്കാരിനോട് അനുമതി തേടിയിരിക്കുകയാണ്. അനുമതി ലഭിക്കുന്ന മുറയ്ക്ക് സർക്കാർ തീരുമാനിക്കുന്ന തുക പെൻഷനായി നൽകുന്നതിനാണ്.

മിനിമം അവശതാ പെന്‍ഷൻ :‍ രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ കാലം യാതൊരു ജോലിയും ചെയ്യാന്‍ കഴിയാതെ വരുന്ന അംഗത്തിന് പ്രതിമാസം 300 രൂപ അവശതാ പെന്‍ഷന്‍ ലഭിക്കുന്നതാണ്. അവശത മൂലം യാതൊരു ജോലിയും ചെയ്യാന്‍ കഴിയാത്ത ആളാണെന്നു തെളിയിക്കുന്നതിന് മെഡിക്കല്‍ ബോര്‍ഡിന്‍റെ സാക്ഷ്യപത്രം അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.

കുടുംബ പെന്‍ഷന്‍ : മൂന്നു വര്‍ഷം അംശാദായം അടച്ച അംഗം മരണമടഞ്ഞാലും പെന്‍ഷന് അര്‍ഹത ഉള്ള അംഗം മരണമടഞ്ഞാലും ആശ്രിതര്‍ക്ക് കുടുംബ പെന്‍ഷന്‍ ലഭിക്കുന്നതാണ്. ഏറ്റവും  കുറഞ്ഞത് പ്രതിമാസ കുടുംബ പെന്‍ഷന്‍ തുക 150 രൂപയായിരിക്കും.

പ്രസവാനുകൂല്യം : ഒരു വര്‍ഷം തുടര്‍ച്ചയായി അംശാദായം അടച്ച ESI പരിധിയില്‍ വരാത്ത സ്ത്രീ തൊഴിലാളികള്‍ക്ക് 15,000/- രൂപ ലഭിക്കുന്നതാണ്. ഗര്‍ഭം അലസല്‍ സംഭവിച്ച സ്ത്രീ അംഗത്തിന് 1000 രൂപ ആനുകൂല്യം ലഭിക്കും. പരമാവധി 2 പ്രാവശ്യം മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.

വിവാഹാനുകൂല്യം : മൂന്ന് വര്‍ഷം തുടര്‍ച്ചയായി അംശാദായം അടച്ച അംഗങ്ങളുടെ പ്രായപൂര്‍ത്തിയായ പെണ്മക്കളുടെയും സ്ത്രീ അംഗങ്ങളുടെയും വിവാഹചെലവിനായി 3000 രൂപ നൽകുന്നു.

ചികിത്സാ സഹായം : മൂന്ന് വര്‍ഷം അംശാദായം അടച്ചിട്ടുള്ള അംഗങ്ങള്‍ക്കും കുടുംബ അംഗങ്ങള്‍ക്കും സര്‍ക്കാര്‍ ആശുപത്രിയില്‍ കിടന്നുള്ള ചികിത്സക്ക് മൊത്തം അംഗത്വകാലത്തേക്ക് പരമാവധി 10,000 രൂപ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും മറ്റു രേഖകളും ഹാജരാക്കേണ്ടതാണ്.

മരണാനന്തര സഹായം
അംഗമായിരിക്കെ മരണമടഞ്ഞ അംഗത്തിന്റെ ആശ്രിതര്‍ക്ക് മൂന്നുവര്‍ഷം വരെയുള്ള അംഗത്വത്തിന് 1500 രൂപയും തുടര്‍ന്നുള്ള ഓരോ വര്‍ഷത്തെയും അംഗത്വത്തിന് 400 രൂപ വീതവും കണക്കാക്കി പരമാവധി 10, 000 രൂപ ധനസഹായം ലഭിക്കുന്നതാണ്. ആവശ്യമായ രേഖകളും സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കേണ്ടതാണ്.




കൂടുതൽ വിവരങ്ങൾക്ക്:
ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം, കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ്, കോട്ടയം.

0481 2566672, cipkottayam@gmail.com

കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി പദ്ധതി അനുസരിച്ചുള്ള വിവിധ ഫോമുകൾ


തൊഴിലാളി അംഗത്വത്തിനുള്ള അപേക്ഷ
തൊഴിലുടമയുടെ രജിസ്ട്രേഷനുള്ള ഫോറം 
തൊഴിലാളികളുടെ പട്ടിക
വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ
വിവാഹ ധനസഹായം
പ്രസവാനുകൂല്യത്തിനുള്ള അപേക്ഷ
സൂപ്പറാന്വേഷൻ പെൻഷനുള്ള അപേക്ഷ
കുടുംബ പെൻഷനുള്ള അപേക്ഷ
അംഗത്തിന്റെ മരണാനന്തരം ആശ്രിതർക്ക് ധനസഹായത്തിനുള്ള അപേക്ഷ
Powered by Create your own unique website with customizable templates.