The Ashoka tree Saraca asoca is a plant belonging to the Caesalpinioideae subfamily of the legume family. The ashoka is a rain-forest tree. Its original distribution was in the central areas of the Deccan plateau, as well as the middle section of the Western Ghats in the western coastal zone of the Indian subcontinent.
The ashoka is prized for its beautiful foliage and fragrant flowers. It is a handsome, small, erect evergreen tree, with deep green leaves growing in dense clusters. Its flowering season is around February to April. The ashoka flowers come in heavy, lush bunches. They are bright orange-yellow in color, turning red before wilting. (source: wikipedia) |
അശോകം
ഔഷധയോഗ്യ ഭാഗം: മരപ്പട്ട, വേരിന്മേൽ തൊലി, പൂവ്. തോലിന് ഗർഭപാത്രത്തിന്റെ ഉള്ളിലെ ചർമ്മത്തെ ഉത്തേജിപ്പിക്കുവാനുള്ള ശേഷിയുണ്ട്, അതിനാൽ ആർത്തവ കാലത്തുണ്ടാകാറുള്ള വേദനയിൽ നിന്ന് ശമനമുണ്ടാകുവാനും, ഗർഭപാത്രത്തെ ബാധിക്കുന്ന പല രോഗങ്ങളിലും അശോകത്തിൽ നിന്നു നിർമ്മിച്ച ഔഷധങ്ങൾ ഉപയോഗിക്കുന്നു. പ്രസവാനന്തര രക്തസ്രാവം ശമിപ്പിക്കുവാനുള്ള ആധുനിക ഔഷധമായ മീഥൈൽ എർഗോട്ടമൈനും, അശോകത്തിൽ നിന്നുല്പാദിപ്പിക്കുന്ന പല ആയുർവേദ ഔഷധങ്ങളും ഒരേ ഫലം നൽകുന്നുണ്ട്. സ്ത്രീ രോഗങ്ങൾക്കു പുറമേ പനി, ആന്തരിക അവയവങ്ങളുടെ വീക്കം, അർശസ്സ്, ത്വൿ-രോഗങ്ങൾ എന്നിവയിലും ഔഷധമായുപയോഗിക്കാം (സ്രോതസ്: വിക്കിപീഡിയ)
|
The Indian Lilac Azadirachta indica, also known as Neem, Nimtree, is a tree in the mahogany family Meliaceae. Products made from neem trees have been used in India for over two millennia for their medicinal properties. Neem products are believed by Ayurvedic practitioners to be anthelmintic, antifungal, antidiabetic, antibacterial, antiviral, contraceptive and sedative. It is considered a major component in Ayurvedic and Unani medicine and is particularly prescribed for skin diseases. Neem oil is also used for healthy hair, to improve liver function, detoxify the blood, and balance blood sugar levels. (source: wikipedia)
|
ആര്യവേപ്പ്
സവിശേഷമായ ഔഷധഗുണമുള്ള ഒരു മരമാണ് ആര്യവേപ്പ്. (ശാസ്ത്രീയനാമം: Azadirachta indica). ഔഷധയോഗ്യ ഭാഗം: മരപ്പട്ട, ഇല, എണ്ണ. ഈ സസ്യം ഏകദേശം 30 മീറ്റർ വരെ ഉയരത്തിൽ പടർന്ന് വളരുന്നു. മറ്റു സസ്യങ്ങളെ അപേക്ഷിച്ച് വേപ്പിലയ്ക്ക് കയ്പ്പുരസമാണ്. ഔഷധനിർമ്മാണത്തിന് ഉപയോഗിക്കുന്ന പ്രധാന ഭാഗങ്ങൾ തടി, ഇല, കായ്, കായിൽ നിന്നും എടുക്കുന്ന എണ്ണ എന്നിവയാണ് വേപ്പിന്റെ തണ്ട് പല്ല് വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്നു. കൂടാതെ ത്വക്ക് രോഗങ്ങൾ, സന്ധിവാതം, വ്രണം, ചുമ, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ ഔഷധനിർമ്മാണത്തിനായി വേപ്പിന്റെ പല ഭാഗങ്ങളും ഉപയോഗിക്കുന്നു. (സ്രോതസ്: വിക്കിപീഡിയ)
|
Holy basil Tulasi (Ocimum sanctum) has been used for thousands of years in Ayurveda for its diverse healing properties.
Tulasi extracts are used in ayurvedic remedies for a variety of ailments. Traditionally, tulasi is taken in many forms: as herbal tea, dried powder, fresh leaf or mixed with ghee. Essential oil extracted from Karpoora tulasi is mostly used for medicinal purposes and in herbal cosmetics, and is widely used in skin preparations and for fever, colds and infections. (source: Wikipedia) |
തുളസി
തുളസി, പിരിമുറുക്കം കുറയ്ക്കാനുള്ള കഴിവുള്ള ഔഷധമാണ്. കൃഷ്ണതുളസിക്കാണ് ഔഷധഗുണം കൂടുതലുള്ളത്. തുളസിച്ചെടിയിൽ കർപ്പൂര സദൃശമായ ഒരിനം തൈലം അടങ്ങിയിരിക്കുന്നു. ഇത് 'ബാസിൽ കാംഫർ' എന്നറിയപ്പെടുന്നു. ഇത് ജ്വരത്തെ ശമിപ്പിക്കുകയും ഉദരകൃമികളെ നശിപ്പിക്കുകയും ചെയ്യുന്നു. തേൾവിഷം, ചിലന്തിവിഷം, തുടങ്ങിയവയ്ക്കെതിരെയുള്ള പ്രതിവിഷമായും ഇത് ഉപയോഗിക്കാറുണ്ട്. കഫത്തെ ഇളക്കുന്നതിനും മൂത്രം വർദ്ധിപ്പിക്കുന്നതിനും തുളസി ഉത്തമമാണ്. ത്വഗ്രോഗങ്ങൾക്ക് നല്ലൊരു ഔഷധമായും ഉപയോഗിക്കുന്നു. (സ്രോതസ്: വിക്കിപീഡിയ)
|