കേരള വ്യാപാര–വാണിജ്യസ്ഥാപന തൊഴിലാളി ക്ഷേമനിധി
ആമുഖം
1960 ലെ കേരള ഷോപ്സ് ആൻഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്സ് ആക്ടിന്റെ പരിധിയില്‍ വരുന്ന തൊഴിലാളികള്‍ക്കും സ്വന്തമായി തൊഴില്‍ ചെയ്യുന്ന ആളുകള്‍ക്കും ആശ്വാസം നല്‍കുന്നതിനും അവരുടെ ക്ഷേമം അഭിവൃദ്ധിപ്പെടുത്തുന്നതിനും അവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനും വേണ്ടി രൂപീകരിച്ച പദ്ധതിയാണ് കേരള ഷോപ്സ് ആൻഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്സ് തൊഴിലാളി ക്ഷേമനിധി പദ്ധതി. ഈ പദ്ധതി 2007 മാര്‍ച്ച് 15 മുതല്‍ നിലവില്‍ വന്നു.
അംഗത്വം
അര്‍ഹത ഉള്ളവര്‍
1960 ലെ കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്സ് ആക്ടിന്റെ പരിധിയില്‍ വരുന്നതും 18 വയസ്സ് പൂര്‍ത്തിയായതും എന്നാല്‍ 55 വയസ്സ് പൂര്‍ത്തിയാകാത്തതുമായവരും താഴെ പറയുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് വരുന്നവരുമായ ഏതൊരു തൊഴിലാളിക്കും സ്വയം തൊഴില്‍ ചെയ്യുന്ന ആര്‍ക്കും മൂന്ന് മാസത്തെ സേവനം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ക്ഷേമപദ്ധതിയില്‍ അംഗമാകാവുന്നതാണ്.
1. കച്ചവട/വ്യാപാര സ്ഥാപനം
2. ആശുപത്രി, ആതുര ശുശ്രൂഷാലയം, വൈദ്യശാല, ഡിസ്പെന്‍സറി
3. മെഡിക്കല്‍ സ്റ്റോര്‍, പാരാ മെഡിക്കല്‍ സ്ഥാപനം
4. പാഴ്സല്‍ സര്‍വീസ്
5. പെട്രോള്‍, ഡീസല്‍, ഓട്ടോ ഗ്യാസ് ബങ്കുകള്‍
6. മത്സ്യ സംസ്ക്കരണ സ്ഥാപനം
7. വസ്ത്ര നിര്‍മ്മാണ സ്ഥാപനം
8. ഹോട്ടൽ, ഭോജനശാല
9. ഇറച്ചി വില്‍പ്പനശാല
10. കംപ്യുട്ടര്‍ അനുബന്ധ സേവന സ്ഥാപനം
11. അച്ചടിശാല
12. ടെലിഫോണ്‍ ബൂത്ത്
13. കൊറിയര്‍ സര്‍വീസ്
14. പാചക വാതക വിതരണ ഏജന്‍സി
15. ഹോസ്റ്റല്‍
16. സംഭരണ വിപണന സ്ഥാപനം
17. ചെറുകിട കൊപ്ര സംസ്ക്കരണ യൂണിറ്റ്
18. ചെറുകിട ഓയില്‍ മില്‍
19. തുകല്‍ സംഭരണ സ്ഥാപനം
20. ചെറുകിട ചെരുപ്പ്, ബാഗ് നിര്‍മ്മാണ സ്ഥാപനം
21. സിനിമാ തിയേറ്റര്‍
22. ഫോട്ടോ/ വീഡിയോ സ്റ്റുഡിയോ
23. ബേക്കറി
24. ഓട്ടോമൊബൈല്‍ - എഞ്ചിനീയറിംഗ്
25. ശബ്ദവും വെളിച്ചവും അലങ്കാരവും ലഭ്യമാക്കുന്ന സ്ഥാപനം
എന്നാല്‍ കേരള സര്‍ക്കാരിന്റെ മറ്റേതെങ്കിലും ക്ഷേമനിധിയിൽ അംഗമായവരും, 1948 ലെ ഫാക്ടറീസ് ആക്ടോ, 1951 ലെ പ്ലാന്റേഷന്‍ ലേബര്‍ ആക്ടോ ബാധകമാക്കിയിട്ടുള്ള സ്ഥാപനങ്ങളിലും 1960ലെ കേരള ഷോപ്സ് ആന്‍റ് ആൻഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്സ് ആക്ടിന്റെ വ്യവസ്ഥകളില്‍ നിന്നും സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുള്ള സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളികളും, നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരം ഏതെങ്കിലും ആനുകൂല്യം ലഭിക്കുന്നവരും ആയ തൊഴിലാളികള്‍ക്ക് ഈ ക്ഷേമനിധിയില്‍ അംഗമാകാന്‍ അര്‍ഹത ഉണ്ടായിരിക്കില്ല.
സ്വന്തമായി തൊഴില്‍ ചെയ്യുന്ന ആള്‍ എന്നത് യഥാര്‍ത്ഥത്തില്‍ ഉപജീവനത്തിനായി പ്രധാനമായും 1960 ലെ കേരള ഷോപ്സ് ആന്‍റ് ആൻഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്സ് ആക്ടിന്റെ പരിധിയില്‍ വരുന്ന ഏതെങ്കിലും തൊഴില്‍, തൊഴിലാളികളെ നിയോഗിക്കാതെ സ്വന്തമായി നടത്തുന്ന ആളും എന്നാല്‍ വ്യാപാര വ്യവസായി ക്ഷേമനിധിയിലോ റേഷന്‍ വ്യാപാരി ക്ഷേമനിധിയിലോ അംഗമല്ലാത്ത ആളും ആയിരിക്കേണ്ടതാണ്.
നിബന്ധനകള്‍
ഈ പദ്ധതിയില്‍ അംഗമാകാന്‍ അര്‍ഹത ഉള്ള ഓരോ തൊഴിലാളിയും സ്വയം തൊഴില്‍ ചെയ്യുന്നയാളും നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറത്തില്‍ അപേക്ഷ നൽകേണ്ടതാണ്. അപേക്ഷയോടൊപ്പം, അപേക്ഷകന്റെ 6 മാസത്തിനുള്ളില്‍ എടുത്ത പാസ്സ് പോര്‍ട്ട് സൈസ് ഫോട്ടോയും(2 എണ്ണം) ജനനതീയതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്.(ജനന തീയതി തെളിയിക്കുന്നതിന് ജനന മരണ രജിസ്ട്രാരുടെ സാക്ഷ്യപത്രം, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കേണ്ടതാണ്).
അംഗത്വം ലഭിക്കുന്നവര്‍ക്ക് പാസ്സ് ബുക്കും ഐഡന്റിറ്റി കാര്‍ഡും ലഭിക്കുന്നതാണ്.
വിഹിതം
തൊഴിലാളി വിഹിതം : ഓരോ അംഗവും പ്രതിമാസം 20 രൂപ വീതം
തൊഴിലുടമയുടെ വിഹിതം: ഓരോ തൊഴിലുടമയും ഓരോ തൊഴിലാളിക്കും വേണ്ടി പ്രതിമാസം 20 രൂപ വീതം
സ്വയം തൊഴില്‍ ചെയ്യുന്ന ഒരാള്‍ തൊഴിലാളി വിഹിതമായ 20 രൂപയും തൊഴിലുടമ വിഹിതമായ 20 രൂപ ഉള്‍പ്പെടെ പ്രതിമാസം 40 രൂപ
തൊഴിലാളി വിഹിതവും തൊഴിലുടമ വിഹിതവും ചേര്‍ന്നുള്ള ക്ഷേമനിധിയിലേക്കുള്ള അംശദായം തൊഴിലുടമയാണ് പ്രതിമാസം ബോര്‍ഡില്‍ അടക്കേണ്ടത്. അംഗമാകുന്ന ഓരോ തൊഴിലാളിക്കും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതാണ്. സ്ഥാപന ഉടമക്ക് തന്റെ സ്ഥാപനത്തില്‍ നിന്നും അംഗങ്ങളായി ചേര്‍ന്നിട്ടുള്ള തൊഴിലാളികളുടെ പട്ടികയും അംഗത്വ നമ്പരും രേഖപ്പെടുത്തിയ ഒരു റമിറ്റന്‍സ് പാസ്സ് ബുക്ക് നല്‍കുന്നതാണ്. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും റമിറ്റന്‍സ് പാസ്സ് ബുക്ക് നല്‍കുന്നതാണ്. ഒരു തൊഴിലുടമക്കോ സ്വയം തൊഴില്‍ ചെയ്യുന്ന അംഗത്തിനോ ആറു മാസത്തെയോ ഒരു വര്‍ഷത്തെയോ അംശാദായം ഒരുമിച്ച് മുന്‍കൂറായി അടയ്ക്കാവുന്നതാണ്. ഓരോ മാസവും അഞ്ചാം തീയതിക്ക് മുമ്പായി തുക അടയ്ക്കേണ്ടതാണ്. ഇന്ത്യന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ധനലക്ഷ്മി ബാങ്ക് എന്നീ ബാങ്കുകളില്‍ കോര്‍ ബാങ്കിംഗ് സൗകര്യമുള്ള ശാഖകളില്‍ വിഹിതം അടയ്ക്കാവുന്നതാണ്. ഒരംഗം തുടര്‍ച്ചയായി ഒരു വര്‍ഷത്തെ അംശാദായം അടയ്ക്കാതിരുന്നാല്‍ അംഗത്വം സ്വമേധയാ റദ്ദായി പോകുന്നതാണ്. തൊഴിലാളി പിരിഞ്ഞ് പോകുകയോ പുതുതായി ജോലിയില്‍ പ്രവേശിക്കുകയോ ചെയ്താല്‍ ആ വിവരം കാണിച്ച് കൊണ്ടുള്ള ഒരു സ്റ്റേറ്റ്മെന്റ് (ഫോറം 5) പാസ് ബുക്ക് സഹിതം ബോര്‍ഡിന്റെ ഓഫീസില്‍ സമര്‍പ്പിച്ച് ആവശ്യമായ മാറ്റം ഉള്‍ക്കൊള്ളിക്കേണ്ടതാണ്.
ആനുകൂല്യങ്ങള്‍
പെന്‍ഷന്‍
കുറഞ്ഞത് 10 വര്‍ഷം തുടര്‍ച്ചയായി വിഹിതം അടച്ച ഒരു അംഗത്തിന്, അറുപത് വയസ്സ് തികയുന്ന മുറയ്ക്കോ സ്ഥിരമായ ശാരീരിക അവശത മൂലം രണ്ടു വര്‍ഷത്തിലധികം ജോലി ചെയ്യാന്‍ കഴിയാതിരിക്കുന്ന അവസ്ഥ വന്നാലോ പെന്‍ഷന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. പെന്‍ഷന്‍ തുക 1100 രൂപയാണ്.
കുടുംബ പെന്‍ഷന്‍
കുറഞ്ഞത് 15 വര്‍ഷം വിഹിതം അടച്ച ഒരംഗമോ ഈ പദ്ധതി പ്രകാരം പെന്‍ഷന് അര്‍ഹമായ അംഗമോ മരണപ്പെട്ടാല്‍ അയാളുടെ കുടുംബത്തിന് കുടുംബ പെന്‍ഷന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്.
പ്രസവാനുകൂല്യം
ഒരു വര്‍ഷമെങ്കിലും തുടര്‍ച്ചയായി അംശാദായം അടച്ചിട്ടുള്ളതും എംപ്ലോയിസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിധിയില്‍ വരാത്തതുമായ വനിതാ അംഗത്തിന്, അംഗം പ്രസവത്തിനായി അവധിയില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ ജോലിയില്‍ പുനഃപ്രവേശിക്കുന്നത് വരെയുള്ള പരമാവധി 12 ആഴ്ചത്തെ വേതനം അപേക്ഷകന്റെ ജോലി വിഭാഗത്തിന് / തസ്തികക്ക് അര്‍ഹതപ്പെട്ട നിശ്ചിത മിനിമം വേതന നിരക്കില്‍ ലഭിക്കുന്നതാണ്. ഗര്‍ഭം അലസല്‍ സംഭവിച്ച അംഗത്തിന് അംഗം അവധിയില്‍ പ്രവേശിച്ച തീയതി മുതല്‍ ജോലിയില്‍ പുനഃപ്രവേശിക്കുന്നത് വരെയുള്ള പരമാവധി 6 ആഴ്ചത്തെ വേതനം അപേക്ഷകന്റെ ജോലി വിഭാഗത്തിന് തസ്തികക്ക് അര്‍ഹതപ്പെട്ട നിശ്ചിത മിനിമം വേതന നിരക്കില്‍ നല്‍കുന്നതുമാണ്. എന്നാല്‍ ഈ ആനുകൂല്യം പരമാവധി രണ്ടു പ്രാവശ്യത്തില്‍ കൂടുതല്‍ ലഭിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. ഗര്‍ഭം അലസല്‍ സംഭവിച്ച ആനുകൂല്യത്തിന് അപേക്ഷിക്കുന്നവര്‍ അംഗീകൃത ആശുപത്രിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
(പ്രസവാനുകൂല്യത്തിന് അപേക്ഷിക്കുന്നവരും അംഗത്തിന്റെ ആശ്രിതരുടെ മരണാനന്തര ചിലവുകള്‍ക്കും, മരണാനന്തര സഹായത്തിനും അപേക്ഷിക്കുന്നവരും ബന്ധപെട്ട ജനന മരണ രജിസ്ട്രാറില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. പ്രസവാനുകൂല്യത്തിന് അപേക്ഷിക്കുന്നവര്‍ ആശുപത്രി ഡിസ്ചാര്‍ജ്ജ് രേഖ/ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലും മതിയാകും.)
വിവാഹാനുകൂല്യം
കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും നിധിയിലേക്ക് വിഹിതം അടച്ച അംഗങ്ങളുടെ പ്രായപൂര്‍ത്തിയായ പെണ്മക്കളുടെയും സ്ത്രീ അംഗങ്ങളുടെയും വിവാഹ ചെലവിനായി 5000 രൂപ ലഭിക്കുന്നതാണ്. ഈ ആനുകൂല്യം പരമാവധി രണ്ടു തവണ മാത്രമേ ഒരംഗത്തിന് ലഭിക്കുകയുള്ളൂ.
ചികിത്സാ സഹായം
മൂന്ന് വര്‍ഷമെങ്കിലും നിധിയിലേക്ക് തുടര്‍ച്ചയായി വിഹിതം അടച്ച അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സര്‍ക്കാര്‍ ആശുപത്രിയില്‍ കിടന്നുള്ള ചികിത്സക്ക് അംഗത്വ കാലാവധിയില്‍ പരമാവധി 10000 രൂപ ബോര്‍ഡിന്റെ അംഗീകാരത്തിന് വിധേയമായി ചികിത്സാ സഹായം നല്‍കുന്നതാണ്. ചികിത്സാ സഹായത്തിന് അപേക്ഷിക്കുന്നവര്‍ അസുഖത്തിന്റെ വിവരം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ സര്‍വീസിലെ അസിസ്റ്റന്റ് സര്‍ജന്റെ റാങ്കില്‍ കുറയാതെ ഉള്ള ഒരു ഡോക്ടറില്‍ നിന്നും വാങ്ങി അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.
വിദ്യാഭ്യാസാനുകൂല്യം
ഒരു വര്‍ഷമെങ്കിലും നിധിയിലേക്ക് തുടര്‍ച്ചയായി വിഹിതം അടച്ച അംഗങ്ങളുടെ സമര്‍ത്ഥരായ മക്കള്‍ക്ക് എസ്.എസ്.എൽ.സി മുതൽ പ്രൊഫഷണൽ കോഴ്സുകൾ വരെ മെരിറ്റ് അടിസ്ഥാനത്തിൽ 750 രൂപ മുതൽ 6,000 രൂപ വരെ ബോര്‍ഡില്‍ നിന്നും വിദ്യാഭ്യാസാനുകൂല്യം ലഭിക്കുന്നതാണ്.
മരണാനന്തര സഹായം
ക്ഷേമാനിധിയിലെ ഒരംഗം അസുഖം മൂലമോ അപകടം മൂലമോ മരണപ്പെട്ടാല്‍ ആദ്യ മൂന്ന് വര്‍ഷത്തെ അംഗത്വ കാലയളവിനുള്ളില്‍ 5000 രൂപയും ശേഷമുള്ള ഓരോ വര്‍ഷത്തെ അംഗത്വ കാലയളവിന് 1000 രൂപ വീതവും രണ്ടും കൂടി പരമാവധി 20,000 രൂപ അംഗത്തിന്റെ കുടുംബത്തിന് മരണാനന്തര സഹായം ആയി നല്‍കുന്നതാണ്.
അംഗത്തിന്റെ/ കുടുംബാംഗങ്ങളുടെ മരണാനന്തര ചെലവ്
കുറഞ്ഞത് 3 വര്‍ഷമെങ്കിലും വിഹിതം അടച്ച അംഗത്തിന്റെയോ, കുടുംബാംഗങ്ങളുടെയോ മരണാനന്തര ചിലവുകള്‍ക്കായി 1000 രൂപ വീതം ലഭിക്കുന്നതാണ്.