ശ്രാവണബെലഗോള. സ്കൂൾക്ളാസുകളിലെ ചരിത്രപാഠങ്ങൾക്കിടയിൽ എപ്പോഴോ മനസിൽ കയറി കുടിയിരുന്ന പേര്. ഓർത്തിരിയ്ക്കേണ്ട പലതും മറന്നുപോയിട്ടും ഓർക്കാൻ ശ്രമപ്പെടാതെ തന്നെ ഈ പേര് ഇടയ്ക്കിടെ സ്വയം ഉണർന്നെഴുന്നേറ്റുവന്ന് എന്റെ ഓർമ്മകളെയും ഉണർത്തിക്കൊണ്ടിരുന്നു. എന്നാൽ പിന്നെ ‘അലട്ടു തീർത്തു വിട്ടേ’ക്കാം എന്നുറച്ച് ഒരുനാൾ പുറപ്പെടുകതന്നെ ചെയ്തു. മംഗലാപുരത്തുനിന്ന് ആരംഭിച്ച യാത്ര ജൈനമതത്തിന്റെ സ്മാരകശിലകൾ തേടിയുള്ള തീർത്ഥാടനം ആയിരുന്നുവെന്ന് തന്നെ പറയാം. മൂഡബിദ്രി, കാർക്കള, ബേലൂർ, ഹലേബീഡ് എന്നിവിടങ്ങളിലെ സന്ദർശനങ്ങൾക്ക് ശേഷം മൂന്നാം നാൾ രാത്രി ഹാസനിലെത്തി.
നഗരമദ്ധ്യത്തിൽ നിന്ന് ഒരിത്തിരി അകന്ന് നിൽക്കുന്നതിനാൽ ഹാസനിലെ പുതിയ ബസ്‌സ്റ്റാന്റിനു സമീപം താമസസൗകര്യങ്ങൾ ഇപ്പോൾ പരിമിതമാണ്. എന്നാൽ പട്ടണത്തിലേയ്ക്ക് ഒരൽപ്പം നടന്നാൽ അവനവന്റെ പോക്കറ്റിനും അഭിരുചിയ്ക്കും ഇണങ്ങിയ ഇടങ്ങൾ കണ്ടെത്താൻ തീരെ പ്രയാസമില്ല. രാവിലെ തന്നെ യാത്ര ആരംഭിച്ചു. ഹാസനിൽനിന്നും ശ്രാവണബെലഗോളയ്ക്ക് ഒറ്റ ബസ് ലഭിയ്ക്കുകയെന്ന ആഗ്രഹം ഉപേക്ഷിച്ച് അടുത്ത ചെറുനഗരമായ ചന്നരായപട്ടണയിലെത്താനായിരുന്നു ഞങ്ങളുടെ നീക്കം. ഹാസൻ - ചന്നരായപട്ടണ ദൂരം ഏതാണ്ട് നാൽപ്പത് കിലോമീറ്റർ വരും. മംഗലാപുരം - ബാംഗളൂർ ഹൈവേയിലൂടെയാണ് യാത്ര എന്നതിനാൽ സമയനഷ്ടം ഇല്ലാതെതന്നെ എത്തിച്ചേരാം. ചന്നരായപട്ടണ കെ.എസ്.ആർ.ടി.സി. സ്റ്റാന്റിന്റെ ഒരു അരികുമാറി ശ്രാവണബെലഗോളയിലേയ്ക്കുള്ള ബസുകൾ പാർക്ക് ചെയ്തിട്ടുണ്ടാകും.
ചന്നരായപട്ടണയിൽ നിന്ന് ശ്രാവണബെലഗോളയിലേയ്ക്കുള്ള പതിമൂന്ന് കിലോമീറ്റർ ദൂരം നഗരത്തിരക്കുകളിൽ നിന്നകന്ന് തികച്ചും ഗ്രാമാന്തരീക്ഷത്തിലൂടെയാണ് യാത്ര. നെൽപാടങ്ങളും കാബേജ് തോട്ടങ്ങളും തെങ്ങിൻ തോപ്പും ആട്ടിൻപറ്റങ്ങളും നീർപ്പറവകൾ നിറഞ്ഞ ചതുപ്പുനിലങ്ങളും, വട്ടത്തലേക്കെട്ടും ചുണ്ടിൽ എരിയുന്ന ബീഡിയുമായി വിരലോളം മാത്രം പോന്ന ചായഗ്ളാസുമായി ചെറുപീടികകളുടെ വരാന്തയിൽ കുത്തിയിരിയ്ക്കുന്ന ഗ്രാമീണ വൃദ്ധരും ഒക്കെയുള്ള തനി നാട്ടിൻപുറം. ശ്രാവണബെലഗോളയിലെത്തുമ്പോഴേക്കും വെയിലിനു ചൂടേറിത്തുടങ്ങിയിരുന്നു. വിന്ധ്യഗിരിയിലേയ്ക്കുള്ള വഴിയരികിൽ സാാമാന്യം ഭേദപ്പെട്ട ഒരു ഭക്ഷണശാലയിൽനിന്ന് പ്രഭാതഭക്ഷണവും കഴിച്ച് നടപ്പുതുടങ്ങി.

വിന്ധ്യഗിരി എന്ന വലിയ കുന്നിന്റെയും ചന്ദ്രഗിരി എന്ന ചെറിയ കുന്നിന്റെയും മദ്ധ്യേയായി വിന്യസിക്കപ്പെട്ടിരിക്കുന്ന ഒരു ചെറുനഗരമാണ് ശ്രാവണ ബെലഗോള. (നഗരം എന്നു വിളിയ്ക്കുന്നത് ഇത്തിരി കടന്ന കൈയായി എനിക്കു തന്നെ തോന്നാതില്ല). ‘ശ്രാവണ‘ അഥവാ ‘ശ്രമണ’ എന്നത് ‘സന്യാസി‘ യെ സൂചിപ്പിക്കുന്നു. കന്നടയിൽ ‘ബെല ‘ എന്നതിനു ‘വെളുത്ത‘ എന്നും ‘ഗൊള’ എന്നതിനു ‘കുളം’ എന്നുമാണത്രെ അർത്ഥം. വിന്ധ്യഗിരിയുടെയും ചന്ദ്രഗിരിയുടെയും താഴ്‌വരയിൽ നഗരമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന ഈ കുളത്തിന്റെ പേരിൽ നിന്നാണ് ശ്രാവണബെലഗോള എന്ന സ്ഥലനാമം ഉദ്ഭവിച്ചത് എന്നു കരുതപ്പെടുന്നു. ബാഹുബലി പ്രതിമയിൽ (ഗോമതേശ്വരൻ) നടത്തപ്പെട്ട മഹാമസ്തകാഭിഷേകത്തിലുപയോഗിച്ച പാൽ തളം കെട്ടി നിന്നാണ് ഈ കുളം ഉണ്ടായത് എന്നാണ് ഐതിഹ്യം. (അതെന്തായാലും ഇപ്പോൾ കുളത്തിലുള്ളത് പായലിന്റെ പച്ച കലർന്ന വെള്ളം തന്നെയാണ്). |
ചരിത്രം:
രണ്ടായിരത്തിലേറെ വർഷങ്ങളായി ജൈനമതത്തിന്റെയും, ജൈന കല, വാസ്തുശില്പ രീതികളുടെയും പവിത്രഭൂമികയായി നിലകൊള്ളുന്ന ശ്രാവണബെലഗോള കർണാടകയുടെ തലസ്ഥാനനഗരമായ ബംഗലൂരുവിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു.(wil)